ഞാവൽ

അത്യാവശ്യം വെള്ളം ലഭിക്കുന്ന എല്ലാസ്ഥലങ്ങളിലും വളർന്നുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ (Syzygium cumini).  20-30 മീ്റ്ററോളം പൊക്കംവെക്കുന്ന ഇതിന് പച്ചനിറമുള്ള നല്ല സമൃദ്ധമായ ഇലച്ചാർത്താണുണ്ടാവുക ഇലയുടെ കനത്താൽ മിക്ക ഞാവൽ മരത്തിന്റെയും ശിഖരങ്ങൾ കനം തൂങ്ങിയാണ് നിൽക്കാർ . 
പല ഹൈവേ നിരത്തുകളിലും തണൽമരമായിതിരഞ്ഞെടുക്കുന്ന മരമാണ് ഞാവൽ വേരുപിടിച്ചുകഴിഞ്ഞാൽ പിന്നീട് അധികം പരിചരണം ആവശ്യമില്ലാത്തതിനാലാണ് എല്ലാവരും തണൽ മരമായി ഞാവലിനെ തിരഞ്ഞെടുക്കുന്നത്. മറ്റ് തണൽമരങ്ങളെ അപേക്ഷിച്ച് നല്ല ദീർഘായുസ്സുള്ള മരമാണ് ഞാവൽ. 100-120 വർഷം വരെയാണ് അതിന്റെ ആയുസ്സ്. ഓരോവർഷം കഴിയുന്തോറും ഇതിന്റെ തൊലിക്ക് കട്ടികൂടിക്കൂടിവരുന്നു. പുൽവർഗത്തിൽ മുളയെപ്പോലെ വളരെവേഗം വളരുന്ന വൃക്ഷമാണ് ഞാവൽ. 

കേവലം  രണ്ടുവർഷംകൊണ്ടുതന്നെ 4-5 മീ്റ്റർ നീളം വെക്കുന്നതാണിത്. മുറിച്ച് കുറ്റിയാക്കിമാറ്റിയാലും പൊടിച്ച് വളർച്ചകാണിക്കും. നിറയെ ശാഖകളുണ്ടാകും. ചെറുപ്രായത്തിൽ മിനുസമാർന്ന കാണ്ഡം പ്രായമാവുന്തോറും അടർന്നുവീഴുന്നരീതിയിലേക്ക് മാറുന്നു. ഇലകൾക്ക് 10-12 സെ.മീ.നീളവും 478 സെമീ.വരെ വീതിയുമുണ്ടാകും വെള്ളം കൃത്യമായി ലഭിക്കാത്തിടത്ത് വളരുന്ന ചെടികൾ കടുത്തവേനലിൽ ഇലപൊഴിക്കുന്നതായിക്കാണാറുണ്ട്. പൊഴിയുന്നതിനുമുമ്പ് ഇല മങ്ങിയ ചുവപ്പുനിറം കാണിക്കും.

തൈകൾ തയ്യാറാക്കലും കൃഷിയും
നന്നായിമൂത്തുവിളഞ്ഞകായകൾ പാകി മുളപ്പിച്ചാണ് ഞാവൽ തൈകൾ ഉണ്ടാക്കയെടുക്കാറ് കേരളത്തിൽല്ലൊയിടത്തും  ഞാവൽ നാന്നായി കായ്ക്കാറുണ്ട്. തമിഴ്‌നാടിൽ വ്യാപകമായി ഞാവൽ  മരങ്ങളുണ്ട.് അവിടങ്ങളിലെ ഞാവൽ തൈകൾ നല്ല കായ്ഫലവും നൽകാറുണ്ട്. നന്നായി മൂത്തകായകളിൽ ഓരോന്നിലും ആറ് വിത്തുകൾ വരെ കാണും. അവശേഖരിച്ചെടുത്ത് ഉടൻതന്നെ പോളിത്തീൻ കവറുകളിൽ  നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാൽ ത്തന്നെ രണ്ടാഴ്ചകൊണ്ടുതന്നെ ഇവയുടെ മുളയക്കൽ ശേഷിയും നഷ്ടപ്പെടുന്നു. മുളച്ചുപൊന്തിയതൈകൾ മൂന്ന്  നാലു മാസം പ്രായമാകുമ്പോൾ നല്ല നീർവാർച്ചയുള്ള നന്നായിവെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം. പതിവെച്ചു മുളപ്പിച്ചും കമ്പുനട്ട് വേരുപിടിപ്പിച്ചും തൈകൾ തയ്യാറാക്കാം. 

ചെടിയുടെ ആദ്യകാലത്ത്  വളർത്തിയെടുക്കാൻ കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല. ഉദ്യാനങ്ങളിൽ നടുമ്പോൾ 10- 15 മീറ്റർ അകലം പാലിക്കാം.* എന്നാൽ കാറ്റിനെപ്രതിരോധിക്കുന്ന ഞാവൽ  പോഷക സമ്പുഷ്ടവും മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാൽ അതിനെ കീടങ്ങളുംരോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാബാധിച്ചാൽതന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ അതിനെ ഞാവൽ സ്വയം തന്നെ പ്രതിരോധിക്കും. നിരൂറ്റിക്കുടിക്കുന്ന ചിലപ്രാണികൾ ഇലയും ഇളം തണ്ടും തിന്നുതീർക്കാറുണ്ട്. പഴങ്ങളെ പഴയീച്ചകളും ആക്രമിക്കാറുണ്ട് രണ്ടുവർഷംകൊണ്ടുതന്നെ 4-6 മീറ്റർ ഉയരംവെക്കുന്ന ഇത് നാലുവർഷംകൊണ്ടുതന്നെ പുഷ്പിക്കും. മരം മുറിച്ചുമാറ്റിയാൽത്തന്നെപിന്നെയും നല്ലവളർച്ചകാണിക്കും.



കൂടുതൽ വിവരങ്ങൾക്ക്:

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അമരപ്പയര്‍

മധുരക്കിഴങ്ങ്