മധുരക്കിഴങ്ങ്
ഋതുബന്ധസ്വഭാവമുള്ള വിളയാണ് മധുരക്കിഴങ്ങ് ( Ipomoea batatas ). തെളിഞ്ഞ സൂര്യപ്രകാശമുള്ള പകലും തണുപ്പുള്ള രാത്രിയും ഉള്ള കാലാവസ്ഥയിലേ കിഴഞ്ഞുണ്ടാ വുകയുള്ളൂ. നല്ല നീര് വാര് ച്ചയുള്ള മണ്ണാണ് ഈ വിളയ്ക്ക് അനുയോജ്യം. മഴയെ ആശ്രയിച്ചും (ജൂൺ -ജൂലൈ, സെപ്റ്റംബർ -ഒക്ടോബർ ) നനച്ചും (ഒക്ടോബർ -നവംബർ ,ജനുവരി-ഫെബ്രുവരി) മധുരക്കിഴങ്ങ് കൃഷിചെയ്യാം. ഇനങ്ങൾ H-41, H-42, ശ്രീനന്ദിനീ, ശ്രീവര് ദ്ധിനി, ശ്രീരത്ന, ശ്രീഭദ്ര, കാഞ്ഞങ്ങാട്, ശ്രീഅരു ൺ , ശ്രീവരു ൺ , ശ്രീകനക എന്നിവ ഉല് പ്പാദനശേഷി കൂടിയ പുതിയ ഇനങ്ങളാണ്. ഭദ്രകാളി ചുവല, കോട്ടയം ചുവല, ചിന്ന വെള്ള, ചക്കരവള്ളി, ആനക്കൊമ്പന് തുടങ്ങിയവ സാധാരണയായി കൃഷിചെയ്യുന്ന നാടൻ ഇനങ്ങളാണ്. നിലമൊരുക്കലും നടീലും നിലം ഉഴുത് നിരപ്പാക്കിയ ശേഷം 60 സെ.മീ. അകലത്തില് , 25 മുതല് 35 സെ.മീ. വരെ ഉയരമുള്ള വാരങ്ങൾ എടുക്കുക. നടാനുള്ള വള്ളിത്തലകൾ ഉണ്ടാക്കുന്നതിനായി കിഴങ്ങുകൾ തവാരണകളിൽ നടുന്നു. ഒരു ഹെക്ടർ സ്ഥലത്ത് നടുന്നതിനാവശ്യമായ വള്ളിത്തലകൾ...