പോസ്റ്റുകള്‍

അമരപ്പയര്‍

ഇമേജ്
അമരക്ക, ലാബ് ലാബ്, ഇന്ത്യന്‍ ബീന്‍, ഹയാസിന്ത് ബീന്‍  എന്നീ പേരുകളില്‍ അറിയപ്പെടുന്ന അമരപ്പയര്‍  (Dolichos purpureus) കേരളത്തിലെ വീട്ടുവളപ്പുകളില്‍ കൃഷി ചെയ്യാവുന്ന  പയറുവര്‍ഗ്ഗ വിളകളിലൊന്നാണിത്. അടുക്കളത്തോട്ടങ്ങളില്‍ വാര്‍ഷിക വിളയായും അതിരുകളില്‍ ബഹുവര്‍ഷ വിളയായും ഇത് കൃഷി ചെയ്യാം. ഉഷ്ണ മിതോഷ്ണ കാലാവസ്ഥയുള്ള പ്രദേശങ്ങളില്‍ അമര നന്നായി വളരും. പകല്‍ദൈര്‍ഘ്യം കുറഞ്ഞ ശീതകാലത്താണ് പടരുന്ന ഇനങ്ങള്‍ കൃഷി ചെയ്യുന്നതിന് അനുയോജ്യം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജില്‍ വികസിപ്പിച്ചെടുത്ത ഉല്പാദനശേഷി കൂടിയ രണ്ട് അമരപ്പയര്‍ ഇനങ്ങളാണ് ഗ്രേസ്, ഹിമ എന്നിവ നേരത്തെ വിളവെടുക്കാന്‍ പാകമാകുന്ന ഋതുബദ്ധ ഇനമാണ് ഗ്രേസ്. വയലറ്റ് നിറമുള്ള തണ്ടും ഇളം വയലറ്റ് ഇലകളുമാണ്  ഈ ഇനത്തിന് നാടന്‍ ഇനത്തില്‍ നിന്ന് നിര്‍ദ്ധാരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഈ ഇനം ഹെക്ടറിന് ശരാശരി 15 ടണ് വിളവ് നല്‍കും. ചെറുതായി വളഞ്ഞ കായ്കള്‍ക്ക് പച്ചകലര്‍ന്ന വയലറ്റ് നിറമാണ്. വിളവ് ഹെക്ടറിന് ശരാശരി 14.82 ടണ്‍. ഹിമയും ഗ്രേസും കേരളത്തിലെ മധ്യമേഖലാ ദില്ലകളില്‍ കൃഷി ചെയ്യുന്നത...

ഞാവൽ

ഇമേജ്
അത്യാവശ്യം വെള്ളം ലഭിക്കുന്ന എല്ലാസ്ഥലങ്ങളിലും വളർന്നുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് ഞാവൽ ( Syzygium cumini ) .  20-30 മീ്റ്ററോളം പൊക്കംവെക്കുന്ന ഇതിന് പച്ചനിറമുള്ള നല്ല സമൃദ്ധമായ ഇലച്ചാർത്താണുണ്ടാവുക ഇലയുടെ കനത്താൽ മിക്ക ഞാവൽ മരത്തിന്റെയും ശിഖരങ്ങൾ കനം തൂങ്ങിയാണ് നിൽക്കാർ .  പല ഹൈവേ നിരത്തുകളിലും തണൽമരമായിതിരഞ്ഞെടുക്കുന്ന മരമാണ് ഞാവൽ വേരുപിടിച്ചുകഴിഞ്ഞാൽ പിന്നീട് അധികം പരിചരണം ആവശ്യമില്ലാത്തതിനാലാണ് എല്ലാവരും തണൽ മരമായി ഞാവലിനെ തിരഞ്ഞെടുക്കുന്നത്. മറ്റ് തണൽമരങ്ങളെ അപേക്ഷിച്ച് നല്ല ദീർഘായുസ്സുള്ള മരമാണ് ഞാവൽ. 100-120 വർഷം വരെയാണ് അതിന്റെ ആയുസ്സ്. ഓരോവർഷം കഴിയുന്തോറും ഇതിന്റെ തൊലിക്ക് കട്ടികൂടിക്കൂടിവരുന്നു. പുൽവർഗത്തിൽ മുളയെപ്പോലെ വളരെവേഗം വളരുന്ന വൃക്ഷമാണ് ഞാവൽ.  കേവലം  രണ്ടുവർഷംകൊണ്ടുതന്നെ 4-5 മീ്റ്റർ നീളം വെക്കുന്നതാണിത്. മുറിച്ച് കുറ്റിയാക്കിമാറ്റിയാലും പൊടിച്ച് വളർച്ചകാണിക്കും. നിറയെ ശാഖകളുണ്ടാകും. ചെറുപ്രായത്തിൽ മിനുസമാർന്ന കാണ്ഡം പ്രായമാവുന്തോറും അടർന്നുവീഴുന്നരീതിയിലേക്ക് മാറുന്നു. ഇലകൾക്ക് 10-12 സെ.മീ.നീളവും 478 സെമീ.വരെ വീതിയുമുണ്ടാകും വെള്ളം കൃ...

മധുരക്കിഴങ്ങ്

ഇമേജ്
ഋതുബന്ധസ്വഭാവമുള്ള വിളയാണ് മധുരക്കിഴങ്ങ് ( Ipomoea batatas ). തെളിഞ്ഞ സൂര്യപ്രകാശമുള്ള പകലും തണുപ്പുള്ള രാത്രിയും ഉള്ള കാലാവസ്ഥയിലേ കിഴഞ്ഞുണ്ടാ വുകയുള്ളൂ. നല്ല നീര് ‍ വാര് ‍ ച്ചയുള്ള മണ്ണാണ് ഈ വിളയ്ക്ക്‌ അനുയോജ്യം. മഴയെ ആശ്രയിച്ചും (ജൂൺ  -ജൂലൈ, സെപ്റ്റംബർ  -ഒക്ടോബർ ‍ ) നനച്ചും (ഒക്ടോബർ  -നവംബർ  ‍ ,ജനുവരി-ഫെബ്രുവരി) മധുരക്കിഴങ്ങ് കൃഷിചെയ്യാം. ഇനങ്ങൾ   H-41, H-42, ശ്രീനന്ദിനീ, ശ്രീവര് ‍ ദ്ധിനി, ശ്രീരത്ന, ശ്രീഭദ്ര, കാഞ്ഞങ്ങാട്‌, ശ്രീഅരു ൺ , ശ്രീവരു ൺ‍ , ശ്രീകനക എന്നിവ ഉല് ‍ പ്പാദനശേഷി കൂടിയ പുതിയ ഇനങ്ങളാണ്. ഭദ്രകാളി ചുവല, കോട്ടയം ചുവല, ചിന്ന വെള്ള, ചക്കരവള്ളി, ആനക്കൊമ്പന് ‍  തുടങ്ങിയവ സാധാരണയായി കൃഷിചെയ്യുന്ന നാടൻ  ഇനങ്ങളാണ്. നിലമൊരുക്കലും നടീലും നിലം ഉഴുത്‌ നിരപ്പാക്കിയ ശേഷം 60 സെ.മീ. അകലത്തില് ‍ , 25 മുതല് ‍  35 സെ.മീ. വരെ ഉയരമുള്ള വാരങ്ങൾ എടുക്കുക.   നടാനുള്ള വള്ളിത്തലകൾ   ഉണ്ടാക്കുന്നതിനായി കിഴങ്ങുകൾ   തവാരണകളിൽ  ‍  നടുന്നു. ഒരു ഹെക്ടർ  സ്ഥലത്ത്‌ നടുന്നതിനാവശ്യമായ വള്ളിത്തലകൾ...