മധുരക്കിഴങ്ങ്
ഋതുബന്ധസ്വഭാവമുള്ള വിളയാണ് മധുരക്കിഴങ്ങ് (Ipomoea batatas). തെളിഞ്ഞ സൂര്യപ്രകാശമുള്ള പകലും തണുപ്പുള്ള രാത്രിയും ഉള്ള കാലാവസ്ഥയിലേ കിഴഞ്ഞുണ്ടാവുകയുള്ളൂ. നല്ല നീര്വാര്ച്ചയുള്ള മണ്ണാണ് ഈ വിളയ്ക്ക് അനുയോജ്യം. മഴയെ ആശ്രയിച്ചും (ജൂൺ -ജൂലൈ, സെപ്റ്റംബർ -ഒക്ടോബർ) നനച്ചും (ഒക്ടോബർ -നവംബർ ,ജനുവരി-ഫെബ്രുവരി) മധുരക്കിഴങ്ങ് കൃഷിചെയ്യാം.
ഇനങ്ങൾ
H-41, H-42, ശ്രീനന്ദിനീ, ശ്രീവര്ദ്ധിനി, ശ്രീരത്ന, ശ്രീഭദ്ര, കാഞ്ഞങ്ങാട്, ശ്രീഅരുൺ, ശ്രീവരുൺ, ശ്രീകനക എന്നിവ ഉല്പ്പാദനശേഷി കൂടിയ പുതിയ ഇനങ്ങളാണ്. ഭദ്രകാളി ചുവല, കോട്ടയം ചുവല, ചിന്ന വെള്ള, ചക്കരവള്ളി, ആനക്കൊമ്പന് തുടങ്ങിയവ സാധാരണയായി കൃഷിചെയ്യുന്ന നാടൻ ഇനങ്ങളാണ്.

നിലമൊരുക്കലും നടീലും
നിലം ഉഴുത് നിരപ്പാക്കിയ ശേഷം 60 സെ.മീ. അകലത്തില്, 25 മുതല് 35 സെ.മീ. വരെ ഉയരമുള്ള വാരങ്ങൾ എടുക്കുക.
നിലം ഉഴുത് നിരപ്പാക്കിയ ശേഷം 60 സെ.മീ. അകലത്തില്, 25 മുതല് 35 സെ.മീ. വരെ ഉയരമുള്ള വാരങ്ങൾ എടുക്കുക.
കിഴങ്ങുകൾ കൂടാതെ, വിളവെടുത്ത ഉടനെയുള്ള വള്ളികൾ ഉപയോഗിച്ചും തവാരണകള് ഉണ്ടാക്കി നടീല്വസ്തുക്കൾ ഉണ്ടാക്കാം. വള്ളികൾ നട്ട് ആദ്യത്തെ 10 ദിവസം ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചുകൊടുക്കണം. പിന്നീട് 10 ദിവസത്തിൽ ഒരിക്കൽ എന്ന ഇടവേളയിൽ നനച്ചാൽ മതിയാകും. നട്ട് 45 ദിവസമാകുമ്പോൾ വള്ളികളുടെ തലപ്പുകൾ ( 20 മുതൽ 25 സെ.മീ. നീളത്തിൽ ) എടുത്ത് പ്രധാന നിലത്തിലേയ്ക്ക് നടാം. വള്ളിയുടെ മുകളിലുള്ള ഭാഗമാണ് പ്രധാന നിലത്തിൽ നടുവാന് ഉത്തമം. പ്രധാന നിലത്തിന് 60 സെ.മീ. അകലത്തിൽ എടുത്ത വാരങ്ങളിൽ 15 മുതൽ 20 സെ.മീ. വരെ അകലത്തിൽ വള്ളിത്തലപ്പുകൾ നടാം.
കൂനകള് കൂട്ടിയും വള്ളിത്തലപ്പുകള് നടാവുന്നതാണ്. ഇതിനായി 75 സെ.മീ. അകലത്തില് കൂനകള് എടുത്ത് ഓരോ കൂനയിലും മൂന്നുമുതല് ആറു വരെ വള്ളിത്തലപ്പുകള് നടാവുന്നതാണ്. നടുമ്പോള് വള്ളികളുടെ മുറിഭാഗം മണ്ണിന് പുറത്തേക്ക് നില്ക്കുന്ന വിധത്തില് ‘u’ ആകൃതിയില് നടുന്നതാണ് നല്ലത്. നട്ടു കഴിഞ്ഞ ആദ്യ ദിവസങ്ങളില് ആവശ്യത്തിന് വെള്ളം നിലത്തില് ഉണ്ടായിരിക്കേണ്ടതാണ്. വെള്ളം കെട്ടിക്കിടക്കുന്നത് വള്ളികള്ക്ക് ദോഷം ചെയ്യും.
വളപ്രയോഗം
നിലമൊരുക്കുമ്പോള്ത്തന്നെ കാലിവളമോ കമ്പോസ്റ്റോ ഹെക്ടറൊന്നിന് 10 ടണ് എന്ന തോതില് ചേര്ക്കണം.
നിലമൊരുക്കുമ്പോള്ത്തന്നെ കാലിവളമോ കമ്പോസ്റ്റോ ഹെക്ടറൊന്നിന് 10 ടണ് എന്ന തോതില് ചേര്ക്കണം.
രാസവള ശുപാര്ശ:- പാക്യജനകം, ഭാവഹം, ക്ഷാരം ഇവ ഹെക്ടറിന് യഥാക്രമം 75:50:75 കി.ഗ്രാം എന്നാണ്. കുട്ടനാട്ടിലെ എക്കല് മണ്ണ് പ്രദേശങ്ങളില് ഇത് യഥാക്രമം 50:25:50 കി.ഗ്രാം വീതം മതിയാവും. പാക്യജനകവളങ്ങള് രണ്ടു ഗഡുക്കളായി നല്കാം. ഭാവഹ – ക്ഷാര വളങ്ങള് മുഴുവനും പാക്യജനകവളത്തിന്റെ പകുതിയും അടിവളമായി നല്കാം. ബാക്കി പാക്യജനകം നാലോ അഞ്ചോ ആഴ്ചകള്ക്ക് ശേഷം ഇട്ടാല് മതി.
ജലസേചനം
മഴയെ ആശ്രയിച്ചല്ലാതെ കൃഷിചെയ്യുമ്പോള് നട്ട് ആദ്യത്തെ 10 ദിവസം, രണ്ട് ദിവസത്തിലൊരിക്കലും, പിന്നീട് ഒരാഴ്ചയോ, 10 ദിവസമോ ഇടവിട്ടും നനയ്ക്കണം. മഴക്കാലത്ത് കൃഷി ചെയ്യുമ്പോഴും, മഴ തീരെ കുറവാണെങ്കില് നനച്ചുകൊടുക്കേണ്ടത് ആവശ്യമാണ്. വിളവെടുപ്പിനു മൂന്നു ആഴ്ച മുന്പ് ജലസേചനം നിര്ത്തണം. പക്ഷെ വിളവെടുക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഒരു നന കൊടുക്കുന്നത് കിഴങ്ങുകള് എളുപ്പത്തില് പറിച്ചെടുക്കാന് സഹായിക്കും.

നനയ്ക്കുന്നതിനോടൊപ്പം തന്നെ പ്രാധാന്യമുള്ള സംഗതിയാണ് മണ്ണില് അധികമുള്ള ജലാശം വാര്ത്ത് കളയുന്നതും. മഴക്കാലത്ത് ഇത് പ്രത്യേകം ശ്രദ്ധിക്കണം. വാരങ്ങളെടുത്ത് കൃഷിചെയ്യുന്ന രീതിയില് വെള്ളക്കെട്ടുകൊണ്ടുള്ള ദോഷമുണ്ടാകയില്ല.
വിളപരിക്രമം
ജലസേചനസൗകര്യമുള്ള സ്ഥലങ്ങളിൽ രണ്ടാംവിള നെല്ലിന്ശേഷം ഡിസംബർ-ജനുവരി മാസങ്ങളിൽ മധുരക്കിഴങ്ങ് കൃഷിചെയ്യാം. ഒരു മിത്രവിളയായി ചേമ്പ്, ചേന എന്നിവയ്ക്കൊപ്പവും ഇവ കൃഷിചെയ്യാവുന്നതാണ്. കൊഴിഞ്ഞിൽ, ചണമ്പ് എന്നിവ മധുരക്കിഴങ്ങിന് ശേഷം വിതച്ച് അടുത്ത കൃഷിക്ക് മുമ്പായി ഉഴുതുചേര്ക്കുന്നത് മണ്ണിന്റെ ഫലപുഷ്ടി നിലനിര്ത്തുന്നതിന് സഹായിക്കും.

സംയോജിത കീടനിയന്ത്രണം
മധുരക്കിഴങ്ങ് ചെള്ളിനെ നിയന്ത്രിക്കുന്നതിനായി താഴെപ്പറയുന്ന വിവിധ നിയന്ത്രണമാര്ഗ്ഗങ്ങള് സംയോജിപ്പിക്കേണ്ടാതുണ്ട്.
മധുരക്കിഴങ്ങ് ചെള്ളിനെ നിയന്ത്രിക്കുന്നതിനായി താഴെപ്പറയുന്ന വിവിധ നിയന്ത്രണമാര്ഗ്ഗങ്ങള് സംയോജിപ്പിക്കേണ്ടാതുണ്ട്.
- ഈ കീടത്തിന്റെ ആക്രമണമുള്ള കൃഷിയിടങ്ങളിൽ മുൻ വിളയുടെ അവശിഷ്ടങ്ങൾ പൂര്ണ്ണമായും കൃഷിയിടത്തിൽ നിന്നും നീക്കം ചെയ്യുക.
- കീടബാധയില്ലത്ത നല്ല വള്ളികൾ മാത്രം നടാൻ എടുക്കുക.
- നട്ട് 30 ദിവസത്തിനുശേഷം കമ്മ്യൂണിസ്റ്റ്‌പച്ചയുടെ ഇലകൾ കൊണ്ട് പുതയിടുക. ഹെക്ടറൊന്നിന് മൂന്നു ടൺ എന്നതോതിൽ കമ്മ്യൂണിസ്റ്റ്‌പച്ചയുടെ ഇലകൾ ഇതിനായിഉപയോഗിക്കാം.
- നട്ട് 65 ദിവസമാകുമ്പോൾ ഫെൻതയോൺ, ഫെനിട്രോതയോണ് ഇവയിലേതെങ്കിലുമൊന്ന് 0.05 ശതമാനം വീര്യത്തിൽ മണ്ണുകുതിരുന്ന വിധത്തിൽ ഒഴിച്ചുകൊടുക്കുക.
- നട്ട് 50 ദിവസം മുതല് 80 ദിവസം വരെ മധുരക്കിഴങ്ങ് തന്നെ ചെറിയ കഷങ്ങളായി (100 ഗ്രാം തൂക്കം) മുറിച്ച് കൃഷിയിടത്തിൽ അവിടവിടെയായി, 5 മീറ്റർ ഇടവിട്ട് വയ്ക്കുക. പത്ത് ദിവസത്തെ ഇടവേളകളിൽ ഇത്തരം കെണികൾ വച്ച് കീടത്തെ ആകര്ഷിച്ച് നശിപ്പിക്കുക.
- ഫിറമോണ് കെണികൾ ഉപയോഗിച്ചും ഈ കീടത്തെ ആകര്ഷിച്ച് നശിപ്പിക്കാം.
വിളവെടുപ്പ്
സാധാരണയായി മൂന്നര-നാല് മാസം കൊണ്ട് വിളവെടുക്കാം. ഇനമനുസരിച്ച് വിളദൈര്ഘ്യത്തിൽ വ്യത്യാസം വരാം. ഇലകൾ മഞ്ഞളിക്കുന്നത് വിളവെടുപ്പ് പാകത്തെ സൂചിപ്പിക്കുന്നു. കൂടാതെ കിഴങ്ങുകൾ മുറിച്ചുനോക്കിയും വിളവെടുപ്പ് പാകം നിര്ണ്ണയിക്കാം. മൂപ്പ് കുറവാണെങ്കിൽ മുറിപ്പാടിൽ പച്ചനിറം കാണാം.

കൂടുതൽ വിവരങ്ങൾക്ക്:
കാർഷിക സർവകലാശാല package of practices
മധുരകിഴങ്ങു പായസം
മധുരകിഴങ്ങു പുഴുക്ക്
മധുരക്കിഴങ്ങ് തോരൻ
sweet potato- wikipedia
കാർഷിക സർവകലാശാല package of practices
മധുരകിഴങ്ങു പായസം
മധുരകിഴങ്ങു പുഴുക്ക്
മധുരക്കിഴങ്ങ് തോരൻ
sweet potato- wikipedia

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ