അമരപ്പയര്‍
അമരക്ക, ലാബ് ലാബ്, ഇന്ത്യന്‍ ബീന്‍, ഹയാസിന്ത് ബീന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന അമരപ്പയര്‍ (Dolichos purpureus) കേരളത്തിലെ വീട്ടുവളപ്പുകളില്‍ കൃഷി ചെയ്യാവുന്ന പയറുവര്‍ഗ്ഗ വിളകളിലൊന്നാണിത്. അടുക്കളത്തോട്ടങ്ങളില്‍ വാര്‍ഷിക വിളയായും അതിരുകളില്‍ ബഹുവര്‍ഷ വിളയായും ഇത് കൃഷി ചെയ്യാം. ഉഷ്ണ മിതോഷ്ണ കാലാവസ്ഥയുള്ള പ്രദേശങ്ങളില്‍ അമര നന്നായി വളരും. പകല്‍ദൈര്‍ഘ്യം കുറഞ്ഞ ശീതകാലത്താണ് പടരുന്ന ഇനങ്ങള്‍ കൃഷി ചെയ്യുന്നതിന് അനുയോജ്യം. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജില്‍ വികസിപ്പിച്ചെടുത്ത ഉല്പാദനശേഷി കൂടിയ രണ്ട് അമരപ്പയര്‍ ഇനങ്ങളാണ് ഗ്രേസ്, ഹിമ എന്നിവ നേരത്തെ വിളവെടുക്കാന്‍ പാകമാകുന്ന ഋതുബദ്ധ ഇനമാണ് ഗ്രേസ്. വയലറ്റ് നിറമുള്ള തണ്ടും ഇളം വയലറ്റ് ഇലകളുമാണ് ഈ ഇനത്തിന് നാടന്‍ ഇനത്തില്‍ നിന്ന് നിര്‍ദ്ധാരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഈ ഇനം ഹെക്ടറിന് ശരാശരി 15 ടണ് വിളവ് നല്‍കും. ചെറുതായി വളഞ്ഞ കായ്കള്‍ക്ക് പച്ചകലര്‍ന്ന വയലറ്റ് നിറമാണ്. വിളവ് ഹെക്ടറിന് ശരാശരി 14.82 ടണ്‍. ഹിമയും ഗ്രേസും കേരളത്തിലെ മധ്യമേഖലാ ദില്ലകളില്‍ കൃഷി ചെയ്യുന്നത...